Title | : | Mayilppeeli (Malayalam) |
Author | : | |
Rating | : | |
ISBN | : | - |
Language | : | Malayalam |
Format Type | : | Kindle Edition |
Number of Pages | : | 103 |
Publication | : | Published November 11, 2016 |
Mayilppeeli (Malayalam) Reviews
-
3.5/5
ഒരുപാടു പ്രിയപ്പെട്ട കവിതകളുള്ള പുസ്തകം. ONV കവിതകളുടെ സമ്പൂർണ്ണ സമാഹാരത്തിന്റെ ഭാഗമായാണ് ഞാനിതു വായിച്ചതു.
അച്ഛനും ഭർത്താവും ഉദ്യോഗസ്ഥനുമൊക്കെയായ കവിയുടെ ചിന്തകളും അനുഭവങ്ങളും കവിതകളുടെ ഭാഗമാകുന്നു. വെളിച്ചവും പക്ഷികളും പൂക്കളും, അങ്ങനെ മുഴുവൻ പ്രകൃതിയും പക്ഷിചരാചരങ്ങളും കവിതയിൽ ബിംബങ്ങളും അടയാളങ്ങളുമാകുന്നു.
"സർഗ്ഗവേദനയുടെ മഹാ-
സൗവർണ്ണസിംഹാസന"ത്തെ
കുറിച്ചെഴുതുന്ന 'സിംഹാസനത്തിലേക്കു വീണ്ടും'
"ഒരു ദുഖത്തിൻ വെയി-
ലാറുമെൻ മനസ്സിലു-
മൊരു പൂ വിരിയുന്നൂ!
-- പേരിടാനറിയില്ല!"
എന്ന് പാടുന്ന 'നാലുമണിപ്പൂക്കൾ'
ഉണ്ണിയേയും ഭാര്യയെയും കുറിച്ചെഴുതുന്ന 'ചോറൂണ്'
"കുഞ്ഞുമോനിഷ്ടാവു" മെന്നോതി നിന്റെ കൈ-
ക്കുമ്പിളിൽത്തന്നെയൊതുക്കി നിന്നൊഹരി!
എത്രവേഗം വീണ്ടുമോമനേ, നിന്നിലെ-
ക്കൊച്ചുകുസൃതിക്കുടുക്കയൊരമ്മയായ്!"
മയിൽപീലി കണ്ടില്ല എന്ന മകന്റെ കൊച്ചുദുഃഖത്തിൽ അച്ഛൻ പങ്കുചേരുന്ന 'മയിൽപ്പീലി,'
'മുത്തശ്ശിമുല്ല,'
"ഭൂമികന്യയെ വേൾക്കാൻ
വന്ന മോഹമേ!-- യിന്ദ്ര-
കാർമുകമെടുത്തു നീ
കുലച്ചുതകർത്തെന്നോ!..." എന്നവസാനിപ്പിക്കുന്ന 'വളപ്പൊട്ടുകൾ'
അങ്ങനെ എല്ലാം പ്രിയങ്കരമെങ്കിലും, ഏറ്റവും പ്രിയപ്പെട്ടത് തീർച്ചയായും 'ചെറുമന്റെ കിളി' യാണ്; അനീതിയെയും മേലാളൻ-കീഴാളൻ വേർതിരുവുകളെയും ചോദ്യം ചെയ്യുന്ന മനുഷ്യത്വത്തിന്റെ കാവ്യവിപ്ലവമായതിനാലാകാം.